पिबन्ति पादैरिति कारणॆन
पानं तु निन्द्यं किल पादपानाम्?
पादाश्रितान् पान्ति सदातपस्थाः
पानेन नूनं स्तुतिमावहन्ति!
പിബന്തി പാദൈരിതി കാരണേന
പാനം തു നിന്ദ്യം കില പാദപാനാം?
പാദാശ്രിതാന്‍ പാന്തി സദാതപസ്ഥാഃ
പാനേന നൂനം സ്തുതിമാവഹന്തി!
പാനം = കുടിയ്ക്കല്‍
പിബന്തി = (അവര്‍) കുടിയ്ക്കുന്നു.
പാദപഃ എന്നാല്‍ വൃക്ഷം. പാദൈഃ പിബന്തി ഇതി പാദപാഃ [കാലുകള്‍ (വേരുകള്‍) കൊണ്ടു കുടിയ്ക്കുന്നതിനാല്‍ പാദപം]
പാനം = രക്ഷിയ്ക്കല്‍
പാന്തി = രക്ഷിയ്ക്കുന്നു.
പാദാശ്രിതാന്‍ പാന്തി = കാല്‍ക്കല്‍ അഭയം പ്രാപിക്കുന്നവരെ രക്ഷിയ്ക്കുകയാലും മരങ്ങള്‍ പാദപങ്ങള്‍. വൃക്ഷങ്ങളുടെ “പാനം” സ്തുത്യര്‍ഹം തന്നെ.
Saturday, September 15, 2007
Subscribe to:
Post Comments (Atom)
4 comments:
നല്ല ശ്ലോകം ജ്യോതി റ്റീച്ചറെ , മരങ്ങള്‍ കുറവായ ഇവിടെയും ഉള്ളവ വെട്ടി മുറിച്ചു കളയുന്ന നമ്മുടെ നാട്ടിലും ഇതിനു പ്രസക്തിയുണ്ട്.
:O ഇത് കൊള്ളാം...
വൈഖരി, കണ്ടു. വായിക്കുന്നു.
ഇതെന്താ മാഷേ ഒരു ഹിന്തിച്ചുവ!!!!
Post a Comment