Friday, September 7, 2007

कुब्जामाधवम्। കുബ്ജാമാധവം!

तमङ्गरागं ददतीं च कुब्जा- 
मनङ्गबाणाः रुरुधुः कथं ताम्! 
किमङ्ग! रागं भवतॆ ददामि 
विरागवर्षं मयि निक्षिपॆस्त्वम्! ॥ 

 തമംഗരാഗം ദദതീം ച കുബ്ജാ- 
മനംഗബാണാഃ രുരുധുഃ കഥം താം!
 കിമംഗ! രാഗം ഭവതേ ദദാമി 
വിരാഗവര്‍ഷം മയി നിക്ഷിപേസ്ത്വം! 

 അംഗരാഗം ഭക്തിയോടെ സമര്‍പ്പിച്ച മഥുരയിലെ കുബ്ജയെ നീ അനംഗബാണങ്ങളെക്കൊണ്ടാണല്ലോ നേരിട്ടത്! ഹേ സുന്ദര! ഞാനങ്ങയ്ക്ക് രാഗം സമര്‍പ്പിക്കുന്നു, വിരാഗവര്‍ഷം കൊണ്ടു നേരിടുക തന്നെ (നിന്റെ സ്വഭാവം). [ഇതാണ് ഞാന്‍ ആദ്യമായി എഴുതിയ സംസ്കൃതശ്ലോകം. വാഗ്‌ജ്യോതിയില്‍ പ്രസിദ്ധീകരിച്ചതാണ്. സംസ്കൃതംബ്ലോഗില്‍ എടുത്തുവെയ്ക്കണമെന്നുതോന്നിയതുകൊണ്ട് ഇവിടെയും പ്രസിദ്ധീകരിക്കുന്നു.]

5 comments:

സു | Su said...

ഇപ്പോഴാണ് കണ്ടത്. സ്വാഗതം ഹ:

അങ്ങനെ ജ്യോതിജിയും സംസ്കൃതം ബ്ലോഗ് തുടങ്ങി. ഞാനും ഒരുനാള്‍ തുടങ്ങും. ;)

Viswaprabha said...

इदं बूलोगं वैखरीं दृष्ट्वा तन्निमिषैव श्लोकोऽयं स्मृतः, एषः श्लोकः अत्र भवितव्यः इत्यचिन्तयं!
भृशं भृशं प्रेषय ईदृशीं महनीयां चिन्तामाणिक्यमौक्तिकां ॥

ജ്യോതിര്‍മയി /ज्योतिर्मयी said...

സു :)
നന്ദി. ഉം, സൂ കൂടി തുടങ്ങിയിട്ടുവേണം നമുക്കൊന്നു സംസ്കൃതത്തില്‍ കമന്റടിച്ചുകളിക്കാന്‍ :)

വിശ്വപ്രഭ ജി :)
“സര്‍വം ഭവത്പ്രേരണയൈവ നൂനം“
"सर्वं भवत्प्रेरणयैव नूनम्"

oru blogger said...

”എത്ര നാള്‍ വിജയിക്കും പൊട്ടക്കൂരിരുട്ടേ? നിന്‍
മാരണം ശംഖുതുന്ന മന്ത്രമായ് പൂങ്കോഴികള്‍“

ഒരു ചോദ്യം മാത്രമാണേ :)
എന്റേതല്ല ട്ടോ!

oru blogger said...

No reply?:)സമയം കിട്ടുമ്പോള്‍ വായിക്കുന്ന ഒരു ബ്ലോഗായിരുന്നു...

ശ്യാമരാഗിണി..അതിലേക്കു പോകൂ ടീച്ചറേ...
സാംഖ്യയില്‍ നിന്നും വന്നതല്ലെ?


അനോണിമസ് പോസ്റ്റുകള്‍ പിടിക്കാന്‍ ഗൂഗിളില്‍ ജോലി ചെയ്യുന്ന ശകുനികളുണ്ട്. അതു കള...
സൂര്യസാവിത്രി ഇറങ്ങു...
ആ ശ്യാമരാഗിണീയിലേക്കു പോകൂ ടീച്ചറെ:)